അബുദാബി : ഉപയോക്താക്കളെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി സ്‌കൈപ്പ് അധികൃതര്‍. ജൂലൈ ഒന്നു മുതല്‍ ചില ഫോണുകളില്‍ സ്‌കൈപ്പ് സേവനം ലഭിക്കില്ലെന്നു കമ്പനി അറിയിച്ചു കഴിഞ്ഞു.
വിന്‍ഡോസ് ഫോണ്‍8, 8.1, വിന്‍ഡോസ് 10 മൊബൈലിനുള്ള മെസേജിങ് ആപ്, വിന്‍ഡോസ് ആര്‍ടി അല്ലെങ്കില്‍ ടിവി എന്നിവയിലുള്ള സ്‌കൈപ്പിന്റെ വെര്‍ഷന്‍ ഇനി ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്.
ജൂലൈ ഒന്നു മുതല്‍ അത്തരം വെര്‍ഷനുകളില്‍ സ്‌കൈപ്പ് സൈന്‍ ഇന്‍ ചെയ്യാനാവില്ലെന്നും അറിയിപ്പില്‍ പറയുന്നു. മറ്റു വെര്‍ഷനുകളില്‍ തടസമില്ലാതെ തുടരും. കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും കമ്പനി വ്യക്തമാക്കി.