ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഓഗസ്റ്റ് 10നാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
തലച്ചോറില്‍ രക്തം കട്ടകെട്ടിയത് നീക്കം ചെയ്യാനായി സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓഗസ്റ്റ് 10നായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.