കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഗൗരിയമ്മ. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണെന്നാണ് ഒടുവില്‍ പുറത്ത് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.

അണുബാധ നിയന്ത്രിക്കാനാണ് ഡോക്ടര്‍മാരുടെ പരിശ്രമം. അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

 

Top