എം. വി ജയരാജന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

MV Jayarajan

ണ്ണൂർ : കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്‌.

രക്തത്തിൽ ഓക്സിജന്റെ അളവ്‌ കുറഞ്ഞതിനാൽ സി-പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചു. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ്‌ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്നും പരിശോധന നടത്തി. നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് എം.വി ജയരാജൻ ചികിത്സയിലുള്ളത്.

Top