ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപന്തല്‍ വിവാഹ വേദിയായി. ചെന്നൈയിലെ ഷഹീന്‍ ബാഗായ വാഷര്‍മെന്‍പെട്ടിലെ സമര വേദിയാണ് വിവാഹത്തിന് സാക്ഷിയായത്.
ആയിരക്കണക്കിനു സമരക്കാര്‍ക്കു നടുവില്‍ അണിഞ്ഞൊരുങ്ങിയെത്തിയ വധു ഭരണഘടനയുടെ ആമുഖം നെഞ്ചോടു ചേര്‍ത്താണ് നിന്നത്.വരനും വധുവും കൈകള്‍ കോര്‍ത്തു പിടിച്ചു പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതോടെയാണ് വിവാഹ ചടങ്ങുകള്‍ അവസാനിച്ചത്.
പ്രദേശവാസികളായ എം.ഷഹന്‍ഷായും എസ്.സുമ്മയ്യയുമാണ് സമരപന്തലില്‍ നിന്ന്
പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യം വിളിച്ച് പുതു ജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ചത്.
ഇന്നലെ ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ്, വെള്ളിയാഴ്ച പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിനെതിരെ ലാത്തിച്ചാര്‍ജ് നടക്കുന്നതും സമരം നീണ്ടുപോയതും. സമരവേദിയില്‍ ഇരുവരും വെള്ളിയാഴ്ച മുതല്‍ സജീവമായുണ്ട്.