കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അടിച്ച് തകര്‍ത്ത കടകളെല്ലാം വ്യാപാരികള്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ഇന്നലെ തഹസില്‍ദാര്‍ കടകളിലെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കളക്ടര്‍ അത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക.