മുംബൈ: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഇത്തവണ വര്‍ധിപ്പിച്ചില്ല. സര്‍ക്കാര്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചെങ്കിലും ജൂലായ് സെപ്റ്റംബര്‍ പാദത്തില്‍ പിപിഎഫ്, എന്‍എസ് സി, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സമാന കാലയളവുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുമായി ബന്ധിപ്പിച്ചാണ് വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മൂന്നുമാസം കൂടുമ്പോള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്. ഇതുപ്രകാരം നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതായിരുന്നു. ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശ നേരിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു.