ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റ് (0.40ശതമാനം) വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയ്‌ക്കെല്ലാം വര്‍ധന ബാധകമാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവിലിരുന്ന പാദത്തിലെ നിരക്കുകളിലാണ് വര്‍ധനയുള്ളത്.
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായം വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അതേപടി നിലനിര്‍ത്തുകയായിരുന്നു. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റാണ് വര്‍ധന വരുത്തിയിട്ടുള്ളത്.
അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, എന്നിവയുടെ പലിശയില്‍ 0.40 ശതമാനമാണ് വര്‍ധന. ഇതുപ്രകാരം പിപിഎഫിന്റെയും എന്‍എസ് സിയുടെയും പലിശ എട്ടുശതമാനമാകും. സുകന്യ സമൃദ്ധിയുടേത് 8.5ശതമാനവും, സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലേതിന് 8.7 ശതമാനവുമാകും പലിശ.