ജനുവരി-മാര്‍ച്ച് പാദത്തിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. നിലവിലുള്ള നിരക്ക് തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ(പിപിഎഫ്) പലിശ 7.9 ശതമാനം തന്നെ ആയായിരിക്കുമെന്നുമാണ് അറിയിപ്പ്. നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ് സി), സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് തുടങ്ങിയവയുടെ നിരക്കുകളിലും മാറ്റമില്ല.
ഇതുസംബന്ധിച്ച് ഡിസംബര്‍ 31നാണ് ധനകാര്യവകുപ്പ് വിജ്ഞാപനമിറക്കിയത്. മൂന്നുമാസംകൂടുമ്പോഴാണ് നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുക.