Small Savings Schemes interest rates slashed

ന്യൂഡല്‍ഹി: പിഎഫ് പലിശ നാമമാത്രമായി കൂട്ടിയതിനുപിന്നാലെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറച്ചു. ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം, അഞ്ച് വര്‍ഷ കാലാവധിയുള്ള ആര്‍ഡി, കിസാന്‍ വികാസ് പത്ര തുടങ്ങിയവയുടെ പലിശയിലാണ് 0.25ശതമാനം കുറവ് വരുത്തിയത്.

ചെറുകിട നിക്ഷേപ പദ്ധതികള്‍ക്ക് 8.4 ശതമാനവും കിസാന്‍ വികാസ് പത്രയ്ക്ക് 8.7 ശതമാനവുമാണ് നിലവില്‍ പലിശ. ഇവയുടെ പലിശ നിരക്ക് മൂന്ന് മാസംകൂടുമ്പോള്‍ ഇനി പുനഃപരിശോധിക്കും. നിലവില്‍ വര്‍ഷത്തിലൊരിക്കാലായിരുന്നു പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്.

സീനിയര്‍ സിറ്റിസണ്‍ സേവിങ് സ്‌കീം, പിപിഎഫ്, സുകന്യ സമൃദ്ധി എന്നിവയുടെ പലിശനിരക്കുകളില്‍ മാറ്റംവരുത്തിയിട്ടില്ല. പിപിഎഫിന് 8.7ശതമാനവും സുകന്യ സമൃദ്ധിക്ക് 9.2 ശതമാനവുമാണ് നിലവിലുള്ള പലിശ. ബാങ്ക് പലിശയുമായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഏകീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Top