അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റംബിള്‍ ഇന്ത്യന്‍ വിലയനുസരിച്ച് 17000 രൂപ വിലയുള്ള ഒരു പുതപ്പ് പുറത്തിറക്കാനൊരുങ്ങുന്നു.ഇത് ഒരു സാധാരണ പുതപ്പല്ല.സ്മാര്‍ട്ട് പുതപ്പാണ്. വെറും 90 മിനിട്ട് ഈ പുതപ്പ് കുത്തിയിട്ടാല്‍ നാല് തവണ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.റംബിള്‍ പഫ് എന്നാണ് കമ്പനി ഇതിന്‌പേരിട്ടിരിക്കുന്നത്.
പത്ത് മണിക്കൂറോളം ചൂട് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഇതില്‍ ഹൈ ഹീറ്റ്, മീഡിയം ഹീറ്റ്, ലോ ഹീറ്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ചൂട് പ്രവഹിക്കുന്നത്.കുറഞ്ഞ ചൂടില്‍ 10 മണിക്കൂറും ഇടത്തരം വിഭാഗത്തില്‍ ആറ് മണിക്കൂറും ഏറ്റവും ഉയര്‍ന്ന് ചൂടില്‍ നാല് മണിക്കൂറുമാണ് ലഭിക്കുന്നത്.
തണുപ്പു കൂടിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഇത് വളരെ ഉപകാര പ്രദമായിരിക്കും എന്നതില്‍ സംശയമില്ല.തണുത്തവെള്ളത്തിലും ചൂടുവെള്ളത്തിലും വ്യത്തിയാക്കാന്‍ പകളിയുന്നവയാണ് ഇത്തരം പുതപ്പുകള്‍.പുതപ്പിനുള്ളില്‍ ഫോണ്‍ വെയ്ക്കാനും ചാര്‍ജ്ജ് ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.