സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒൻപത് പുതിയ നഗരങ്ങൾ കൂടി കൂട്ടിച്ചേർത്തു

smartcity

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍.

കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നൂറ് നഗരങ്ങളെ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രഖ്യാപനം
നടത്തിയത്.

നേരത്തെ വിവിധ ഘട്ടങ്ങളിലായി 90 നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,03,979 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. വര്‍ഷം തോറും ഓരോ നഗരത്തിനും നൂറ് കോടി രൂപ ലഭിക്കും.

Top