തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്മാര്‍ട് സിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി കൊണ്ട് മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് ടീകോം ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം യൂസഫലി,സ്മാര്‍ട്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ബാജു ജോര്‍ജ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.