എല്‍ജിയുടെ പുതിയ സ്മാര്‍ട്ഫോണായ കെ10 പ്ലസ് അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ സമാപിച്ച ലോക മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. അറോറ ബ്ലാക്ക്, മറോക്കാ ബ്ലു. ടെറാ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ആദ്യഘട്ടത്തില്‍ ഫോണ്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായിരിക്കും എത്തുക.
വൃത്യസ്തായ ഫീച്ചറുകളാണ് ഫോണില്‍ അവതരിപ്പിച്ചിട്ടുള്ളത്. ക്യാമറയിലാണ് ഫോണിന്റെ പ്രധാന സവിശേഷത. ലോ ലൈറ്റ് നോയിസ് റിഡപ്ഷന്‍ ഓഫ്ഷനും എച്ച്.ഡി.ആര്‍.ഓപ്ഷനുമാണ് പ്രധാന സവിശേഷതകള്‍. ക്യാമറാ ഫ്‌ളാഷ് ജംമ്പാണ് കെ.സീരിസിന്റെ മറ്റൊരു സവിശേഷത എന്നു പറയാവുന്നത്. മൂന്നു സെക്കന്റിനുള്ളില്‍ 20 ചിത്രങ്ങള്‍വരെ പകര്‍ത്താന്‍ കഴിയുന്ന ക്യാമറായാണ് ഫോണിനുള്ളത്.