ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിരയിലേക്ക് ഗാലക്‌സിയുടെ ഒരു പുതിയ അതിഥി കൂടി. സാംസങ് ഗ്യാലക്‌സി എസ് 10 ലൈറ്റ് ആണ് ഇന്ത്യയില്‍ എത്തുന്നത്. അതോടൊപ്പം തന്നെ ഗാലക്‌സിയുടെ സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ്, ഗാലക്സി എസ് 10 ലൈറ്റ് എന്നിവയുടെ അവതരണം ജനുവരി പകുതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗാലക്സി നോട്ട് 10 ലൈറ്റില്‍ ഗ്ലാസ് ബാക്ക് ഡിസൈനും ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റവും സെല്‍ഫികള്‍ക്കായി, 32 മെഗാപിക്സല്‍ ക്യാമറയും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതോടൊപ്പം തന്നെ ഫോണിന് പിന്നിലായി ഒരു ക്വാഡ് ക്യാമറ സിസ്റ്റവും ഉണ്ടാകും. 48 മെഗാപിക്സല്‍ ആയിരിക്കും നോട്ട് 10 ന്റെ മെയിന്‍ ക്യാമറ. 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയും വിവിധതരം ടെലിഫോട്ടോ ക്യാമറ, 5 മെഗാപിക്സല്‍ ഡെപ്ത് ക്യാമറ എന്നിവയും പിന്‍ ക്യാമറകളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 32 മെഗാപിക്സല്‍ ക്യാമറ ആണ് സെല്‍ഫിക്ക് ഉണ്ടാകുക.
ഫോണിനെ വ്യത്യസ്തമാക്കുക 45വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റത്തിന് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ്.