വാര്‍ത്തകളില്‍ നിറയുകയാണ് സാംസങ്ങിന്റെ സ്മാര്‍ട്ട് വിന്‍ഡ് ഷീല്‍ഡ്. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കാനുള്ളതാണ് ഇത്. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ച പ്രൊജക്ടര്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് വിന്‍ഡ് ഷീല്‍ഡ് മോട്ടോര്‍ സൈക്കിളിന്റെ ഡാഷ് ബോര്‍ഡായി പ്രവര്‍ത്തിക്കും.
ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ ഗൂഗിള്‍ മാപ്പ് അടക്കമുള്ളവ സന്ദര്‍ശിക്കാന്‍ ഇത് സഹായിക്കും. വാട്സ് ആപ്പ് സന്ദേശങ്ങളും ഇ മെയിലുകളും അടക്കമുള്ളവ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനിടെ നോക്കാന്‍ കഴിയുമെന്ന ഇതിന്റെ സവിശേഷതയാണ് വിമര്‍ശത്തിന് ആധാരം.