തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി കമ്പനികളുടെ പ്രവര്‍ത്തനം കരാറില്‍ പറഞ്ഞത്രയും ഉറപ്പാക്കും. പദ്ധതിയെ സംബന്ധിച്ച ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ഐടി ഉപയോഗങ്ങള്‍ക്ക് അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ അനുവദിക്കില്ല. ഐടി പദ്ധതികള്‍ക്ക് നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയാല്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.