ദുബായ്: പ്രവാസികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. പാസ്‌പോര്‍ട്ടിനോ ഗേറ്റ് കാര്‍ഡിനോ പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ദുബായ് എയര്‍പോര്‍ട്ട്. ‘ എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തില്‍ തന്നെ ആദ്യമായാണ്.
ദുബായ് പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബായ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി എന്നിവരാണ് എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ് ലോഞ്ച് ചെയ്തത്.
എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, ഗേറ്റ് കാര്‍ഡ് ഡേറ്റ എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ട്രാവല്‍ ക്ലിയറിങ്‌സ് വളരെ വേഗത്തില്‍ നടത്താന്‍ കഴിയും.