തിരുവനന്തപുരം: പൂജപ്പുര ജയിലില്‍നിന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലില്‍ നടന്ന റെയ്ഡിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.
രണ്ടു സ്മാര്‍ട്ട് ഫോണുകളും രണ്ട് സിം കാര്‍ഡുകളും പിടിച്ചെടുത്തു. ടി.പി. വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലില്‍ നിന്ന് ഫോണുകള്‍ കണ്ടെത്തി.