വെടിയേറ്റാല്‍ പോലും പോറലേല്‍ക്കാത്ത ബുള്ളറ്റ് പ്രൂഫ് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ വരുന്നു. അമേരിക്കന്‍ നാവിക സേനയിലെ ശാസ്ത്രജ്ഞരാണ് അതിശക്തവും ഭാരംകുറഞ്ഞതുമായ ബുള്ളറ്റ്പ്രൂഫ് ചില്ലുകളുടെ നിര്‍മ്മാണത്തിന് പിന്നിലെ കരങ്ങള്‍. മഗ്‌നീഷ്യം, അലൂമിനിയം സംയുക്തമായ സ്‌പൈനല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
വാഹനങ്ങളിലും വിമാനങ്ങളുടെ കോക്പിറ്റിലും ബഹിരാകാശ പേടകങ്ങളിലും കൃത്രിമോപഗ്രഹങ്ങളിലുമെല്ലാം ഈ അതിശക്തമായ ചില്ല് ഉപയോഗിക്കാമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈചില്ല് കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവയാണ് സ്‌പൈനല്‍ കൊണ്ടുണ്ടാക്കുന്നവയെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ വാഷിംങ്ടണിലെ യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഡോ. ജാസ് സാങ്‌ഗേര പറയുന്നത്. വീഴ്ച്ചകളേയും പൊടിയേയുമൊക്കെ ഇവയ്ക്ക് അതിജീവിക്കാനാകുമെന്നത് ഇവയുടെ പ്രധാന പ്രത്യേകതയാണ്.