smatrron introduce-altrabook smart phone

രൂപം മാറുന്ന അള്‍ട്രാബുക്കുമായാണ് സ്മാര്‍ട്രോണ്‍ (smatrron) വിപണി പിടിക്കാനിറങ്ങുന്നത്. 39,999 രൂപയുടെ ടി.ബുകിലാണ് ആണ് സ്മാര്‍ട്രോണിന്റെ പ്രതീക്ഷയത്രയും. ടി.ഫോണ്‍ എന്ന പേരില്‍ അഞ്ചര ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ടി.ഫോണിന്റെ വിശേഷങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ടി.ബുക് ഏപ്രില്‍ എട്ടിനും ടി.ഫോണ്‍ ഏപ്രില്‍ 18നും വിപണിയിലത്തെും.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കല്‍ക്ക് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനിയാണിത്. ബ്രാന്‍ഡ് അംബാസഡറും അദ്ദേഹമാണ്. ഫ്‌ളിപ്സ്റ്റാന്‍ഡും കീബോര്‍ഡുമുള്ളതിനാല്‍ ടി.ബുക് ആവശ്യംപോലെ ടാബ്ലറ്റായും ലാപ്‌ടോപായും ഉപയോഗിക്കാം.

അലൂമിനിയംമഗ്‌നീഷ്യം സങ്കരത്തിലാണ് നിര്‍മാണം. കണ്ടാല്‍ മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ് പോലിരിക്കും. 12.2 ഇഞ്ച് 2560×1600 പിക്‌സല്‍ റസലൂഷന്‍ ഡിസ്പ്‌ളേ വിരല്‍പാടുകള്‍ വീഴാത്ത കോട്ടിങ്ങുള്ളതാണ്. 36 വാട്ട് അവര്‍ ലിഥിയം പോളിയം ബാറ്ററി ഒറ്റചാര്‍ജില്‍ 10 മണിക്കൂര്‍ നില്‍ക്കും. വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 പ്രോ പതിപ്പുകളില്‍ ലഭിക്കും.

ഗ്രേയും ഓറഞ്ചും, ഗ്രേ മാത്രം നിറങ്ങളിലാണ് ലഭിക്കുക. 128 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, രണ്ട് ജിഗാഹെര്‍ട്‌സ് ഇന്റല്‍കോര്‍ എം 64 ബിറ്റ് പ്രോസസര്‍, നാല് ജി.ബി LPDDR3 റാം, അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍കാമറ, രണ്ട് മെഗാപിക്‌സല്‍ മുന്‍കാമറ, രണ്ട് യുഎസ്ബി 3.0 പോര്‍ട്ട്, ഒരു യു.എസ്ബി ടൈപ്പ് സി പോര്‍ട്ട്, ഒരു മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, 128 ജി.ബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സ്‌ളോട്ട്, 3.5 എം.എം ഓഡിയോ ജാക്ക്, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍.

Top