കോഴിക്കോട്: ബി.ജെ.പിയുടെ മഹിളാ മോർച്ച നേതാവിന്‍റെ പൊള്ളയായ അവകാശവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്കയാകുന്നത്. 19 വയസുള്ള സ്ഥാനാർഥികൾ വരെ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മത്സരിച്ചിട്ടുണ്ടെന്ന സ്മിത മേനോന്‍റെ പ്രസ്താവനയാണ് ബിജെപിക്ക് അടിയായത്. 21കാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായതുമായി ബന്ധപ്പെട്ട ചർച്ചയിൽ, ചെറുപ്പക്കാരെ ബി.ജെ.പി സ്ഥാനാർഥിയാക്കിയിട്ടുണ്ട് എന്ന് കാണിക്കാനായി മഹിള മോർച്ച നേതാവ് സ്മിത മേനോൻ സ്ഥാനാർഥിയുടെ പ്രായം കുറച്ചത്.
ബി.ജെ.പിയെ സംബന്ധിച്ച് പൊളിറ്റിക്കലായി യുവാക്കൾ മുന്നോട്ടുവരുന്നില്ല എന്നു പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇക്കുറി മത്സരിച്ചവരിൽ 19 വയസുള്ള കുട്ടികൾ വരെയുണ്ടായിരുന്നു, എന്നാണ് സ്മിതാ മേനോന്‍റെ പറഞ്ഞത്.യഥാർഥത്തിൽ, 19 വയസുള്ള ആരും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. മത്സരിക്കാൻ സാധിക്കുകയുമില്ല. കാരണം, മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാണ്. ഏതായാലും സ്മിത മേനോന്റെ പ്രസ്‌താവന സോഷ്യൽ മീഡിയ ട്രോളുകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്.