ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കിടയില്‍ 10 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 625000 കുട്ടികള്‍ ദിവസവും പുകവലിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ റ്റുബാകോ അറ്റ്ലസിന്റെ റിപ്പോര്‍ട്ട്.
എല്ലാവര്‍ഷവും പുകയിലയുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലം 9,32,600 ഇന്ത്യക്കാര്‍ക്കാണ് ജീവന് നഷ്ടമാകുന്നത്. അതില്‍ ഒരാഴ്ചയിലെ മാത്രം കണക്കെടുത്താല്‍ മരണം 17,887 ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പതിനഞ്ചു വയസ്സിന് മുകളില്‍ പ്രായമുള്ള 10.3 കോടി ജനങ്ങള്‍ രാജ്യത്ത് ദിവസവും പുകവലിക്കുന്നുണ്ട്. പുകവലിക്കാനായി മാത്രം രാജ്യം ചിലവാക്കുന്നത് 18,18,691 മില്യണ്‍ രൂപയോളമാണ്.