പുകവലി മുലയൂട്ടലിനെ ബാധിക്കുമെന്ന് ;പുകവലിക്കാര്‍ വീട്ടിലുണ്ടെങ്കില്‍ മുലയൂട്ടല്‍ കാലം വളരെ കുറവ്

ടോറോന്റോ: പുകവലി മുലയൂട്ടലിനെ ബാധിക്കുമെന്ന് പുതിയ പഠനം. ബ്രസ്റ്റ് ഫീഡിങ്ങ് മെഡിസിനില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീട്ടിലെ കുടുംബാംഗങ്ങളുടെ പുകവലി കുട്ടിയുടെ മാതാവിനെയാണ് ബാധിക്കുന്നതെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുകവലിക്കുന്ന കുടുംബത്തിലെ കുട്ടിയുടെ മുലയുട്ടല്‍ സമയം കുറഞ്ഞുവെന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒക്‌നാഗന്‍ ക്യാമ്പസിലെ പ്രോഫസ്സര്‍ മേരി ടാരന്റ് വ്യക്തമാക്കി. ഹോങ്‌കോങ്ങിലെ നാല് ആശുപത്രികളിലെ 1200 സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

കൂടുതല്‍ പുകവലിക്കാര്‍ വീട്ടിലുണ്ടെങ്കില്‍ മുലയൂട്ടല്‍ കാലം വളരെ കുറവാണെന്ന് അവര്‍ വ്യക്തമാക്കി. നിക്കോട്ടിന്റെ അംശം അമ്മയെ ബാധിക്കുകയും, മുലപ്പാലിന്റെ അളവ് കുറയുകയുമാണ് ചെയ്യുന്നത്. പുകവലി കുട്ടിയെയും ദോഷകരമായി ബാധിക്കുമെന്നും കണ്ടെത്തി. കുട്ടിക്ക് പുകയിലയുടെ സമ്പര്‍ക്കം മൂലം ശ്വാസകോശ പ്രശ്‌നങ്ങളും, ശ്വാസ കോശരോഗങ്ങളും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഭാവിയില്‍ കുട്ടി പുകവലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ സൂചിപ്പിച്ചു.

Top