ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം തള്ളി കേന്ദ്രസർക്കാർ

ഡൽഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നിർദ്ദേശം തള്ളി കേന്ദ്രസർക്കാർ. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൻ്റെ നിയമാനുസൃത പ്രായപരിധി ഉയർത്തില്ല കേന്ദ്രസർക്കാർ അറിയിച്ചു. ലൈംഗിക ബന്ധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമ പരിരക്ഷ നൽകില്ല. 18 വയസ്സിന് താഴെയുള്ളവരുമായി നടത്തുന്ന ലൈംഗിക ബന്ധങ്ങൾ ലൈംഗിക അതിക്രമങ്ങളായി നിലനിൽക്കും. ഇക്കാര്യത്തിൽ പ്രായത്തിൻ്റെ പുന:പരിശോധന പോസ്കോ ആക്ടിനെ ദുർബലപ്പെടുത്തും എന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

പോക്സോ ആക്ടിലെ പ്രായപരിധി നിർദ്ധേശങ്ങളിൽ പുന:പരിശോധന വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. കേന്ദ്ര വനിതാ, ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് നിലപാട് വ്യക്തമാക്കിയത്.

Top