ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്മൃതി ഇറാനി രംഗത്ത്. രാഹുലിന്റെ ആരോപണം ദുരമൂത്ത രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഇത്രയും കാലം സമൂഹങ്ങളെ തമ്മില്‍ തല്ലിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ കുടുംബം അധികാരം കയ്യാളിയിട്ടുള്ളതെന്നും സ്മൃതി ചൂണ്ടിക്കാട്ടി.
1984, ഭഗല്‍പൂര്‍, നെല്ലി തുടങ്ങി നിരവധി സംഭവങ്ങള്‍ ഉദ്ദാഹരണമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ അക്ബര്‍ ഖാനെന്ന യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തെ രംഗത്ത് എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയേയാണ് ഈ സംഭവത്തിലൂടെ കാണാനാവുക എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.