ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയത് തെറ്റായ വിവരങ്ങളെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി.
രണ്ടു തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകൾ കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിക്കെതിരെ ഹർജി നൽകിയത്.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻപ് വിചാരണക്കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് നൽകിയ അമേർ ഖാൻ തന്നെയാണ് വീണ്ടും ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. വിചാരണക്കോടതി ഇതു സംബന്ധിച്ച ഹർജി തള്ളിയിരുന്നു.
വിചാരണക്കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ എത്തിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് സെപ്തംബർ 13ലേക്കു മാറ്റി.