അമേഠി: അമേഠിയില്‍ സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമേഠിയില്‍ നാല് കിലോമീറ്ററോളം റോഡ്ഷോ റാലിക്ക് ശേഷമാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോപ്പം എത്തിയാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ മുഖ്യ എതിരാളി.കഴിഞ്ഞ ഇലക്ഷനില്‍ രാഹുല്‍ ഗാന്ധിയോട് 2014ല്‍ 1.7 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി അമേഠിയില്‍ പരാജയപ്പെട്ടത്