തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്തുപിടിച്ചെന്ന പേരില്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പുറത്തിറക്കിയ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്.
ഇതിന് പിന്നാലെ സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. സ്മൃതി ഇറാനിയുടെ വ്യാജ വീഡിയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചുവെന്നും എന്തൊരു ഫ്രോഡാണ് ഈ ബി.ജെ.പിക്കാരിയെന്നുമായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.