കൊല്‍ക്കത്ത : അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി. ദക്ഷിണ കൊല്‍ക്കത്തയില്‍ നാളെ ഉച്ചതിരിഞ്ഞായിരുന്നു റാലി നിശ്ചയിച്ചിരുന്നത്.
ഇന്നലെ ജാദവ്പൂരില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി രംഗത്തുവന്നത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റാലിക്കും അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.