അമേത്തി: വരുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേത്തിയിലെ ജനങ്ങള്‍ യാത്രയയ്പ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് രാഹുല്‍ അമേത്തിയില്‍ വരുന്നത്. നാമനിര്‍ദേശ പത്രിക അതാതു വ്യക്തി തന്നെ സമര്‍പ്പിക്കണമെന്ന് ചട്ടമില്ലായിരുന്നെങ്കില്‍ രാഹുല്‍ അമേത്തിയിലേക്ക് വരില്ലായിരുന്നുവെന്നും അവര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേത്തിയുടെ വികസനത്തിനായി എംപി ഫണ്ട് ഉപയോഗിച്ചിട്ടില്ലന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മോദി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുണ്ട്. അതിനാലാണ് രണ്ട് ലക്ഷ്യം ശൗചാലയങ്ങള്‍ നിര്‍മിച്ചത്. ഒരു ലക്ഷം ഗ്യാസ് കണക്ഷനുകള്‍ നല്‍കിയതെന്നും സ്മൃതി വ്യക്തമാക്കി.