സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പും

ഡൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിൽ സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഇന്നലെ മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജിവച്ചിരുന്നു. ഇരുവരുടേയും രാജി സ്വീകരിച്ച ശേഷം രാഷ്ട്രപതി വകുപ്പുകൾ മറ്റ് കേന്ദ്ര മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു.

Top