ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി മകള്‍ രംഗത്ത്. കാര്‍ ഇടിച്ച് പരുക്കേറ്റ് റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതി ഇറാനി തയ്യാറായില്ലെന്നാണ് യുവതിയുടെ ആരോപണം. അപകടത്തില്‍ മരിച്ച രമേഷിനൊപ്പമുണ്ടായിരുന്ന മകള്‍ സന്ദിലിയാണ് സ്മൃതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സഹായത്തിനായി കേണിട്ടും പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ സ്മൃതിയോ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവരോ തയ്യാറായില്ലെന്ന് സന്ദിലി ആരോപിച്ചു. വളരെ വൈകിയാണ് പ്രാഥമിക ചികിത്സ പിതാവിന് നല്‍കാന്‍ കഴിഞ്ഞത്. സമയത്തിന് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ പിതാവ് രക്ഷപ്പെടുമായിരുന്നുവെന്നും സന്ദിലി പറഞ്ഞു.
നോയിഡ എക്‌സ്പ്രസ് വേയില്‍ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം ഇടിച്ച് ശനിയാഴ്ച രാത്രിയാണ് രമേഷ് മരിച്ചത്. പരുക്കേറ്റവരെ താന്‍ നേരിട്ട് ആശുപത്രിയിലെത്തിച്ചുവെന്നാണ് സ്മൃതി നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ ഇതിനെ തള്ളിയാണ് യുവതി രംഗത്തെത്തിയത്.