‘Smriti Irani Lied In Parliament,’ Says Rohith Vemula’s Family

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമൂലയുടെ കുടുംബം രംഗത്ത്.

രോഹിതിന്റെ മരണം സംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങള്‍ കളവാണെന്ന് രോഹിതിന്റെ അമ്മയും സഹോദരനും പറഞ്ഞു. ഇതൊരു ജീവിത യാഥാര്‍ഥ്യമാണ്. ഒരു ടെലിവിഷന്‍ സീരിയല്‍ അല്ല. സത്യം പുറത്തുകൊണ്ടുവരുകയാണ് വേണ്ടത്. അല്ലാതെ സത്യത്തെ വളച്ചൊടിക്കുകയല്ല വേണ്ടതെന്നും രോഹിതിന്റെ അമ്മ രാധിക വെമൂല പറഞ്ഞു.

ഒരു വിദ്യാര്‍ഥിയുടെ മൃതദേഹംവച്ച് രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അയാള്‍ക്ക് ഒരു ഡോക്ടറുടെ പരിചരണം ലഭ്യമാക്കാന്‍ ആരും തുനിഞ്ഞില്ല. പകരം അയാളുടെ മൃതദേഹം രാഷ്ട്രീയ ആയുധമാക്കുകയാണ് ചെയ്തത്.

രാവിലെ 6.30വരെ പോലീസിനെപോലും അകത്തുകടക്കാനും ആരും അനുവദിച്ചില്ല എന്നും ബുധനാഴ്ച സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തെലങ്കാന പോലീസിനെ ഉദ്ധരിച്ചാണ് സ്മൃതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍, സ്മൃതി ഇറാനിയുടെ വാക്കുകള്‍ സത്യത്തെ വളച്ചൊടിക്കുന്നതാണ്. ബിജെപിയെ കുടുക്കിലാക്കിയ വിഷയത്തില്‍നിന്ന് വ്യതിചലിക്കുന്നതാണ് അവരുടെ പ്രസ്താവനയെന്നും രോഹിതിന്റെ സഹോദരന്‍ രാജ വെമൂല വ്യക്തമാക്കി.

Top