‘ദ നോര്‍ത്ത് റിമമ്പേര്‍സ്’; ഗെയിം ഓഫ് ത്രോണ്‍സ്’ മാതൃകയില്‍ വിജയം ആഘോഷിച്ച് സ്മൃതി ഇറാനി

അമേഠി: ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ ഒരു വാചകം ഉപയോഗിച്ച് തന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയാണ് അമേത്തിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. ‘ദ നോര്‍ത്ത് റിമമ്പേര്‍സ്’ എന്ന ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ പ്രതികാരത്തെ സൂചിപ്പിക്കുന്ന വാചകം ഉപയോഗിച്ചാണ് ഇറാനി ഇന്‍സ്റ്റാഗ്രാമിലൂടെ വിജയം ആഘോഷിച്ചത്.

View this post on Instagram

❤️

A post shared by Smriti Irani (@smritiiraniofficial) on

55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമേഠിയില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിജയം നേടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കരകയറാനാകാത്ത പ്രഹരമാണ് ഈ വിജയത്തിലൂടെ സ്മൃതി ഇറാനി ഏല്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്നു അമേഠി. നിരന്തര പ്രയത്‌നത്തിലൂടെയാണ് സ്മൃതി ഇറാനി ഈ വിജയം സ്വന്തമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Top