സതിയും സ്ത്രീധനവും നിരോധിച്ചെങ്കില്‍ മുത്തലാക്ക് എന്തുകൊണ്ട് നിരോധിച്ചുകൂടെന്ന് കേന്ദ്രമന്ത്രി

smriti irani

ന്യൂഡല്‍ഹി: സതിയും സ്ത്രീധനവും നിരോധിച്ചെങ്കില്‍ മുത്തലാക്ക് എന്തുകൊണ്ട് നിരോധിച്ചുകൂടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് അവരുടെ ഭരണകാലത്ത് നിയമം കൊണ്ടുവന്നില്ലന്നും സ്മൃതി ചോദിച്ചു.

രണ്ടു കക്ഷികള്‍ തമ്മിലുള്ള സാമൂഹ്യ പ്രശ്‌നമായി മാറും എന്നതിനാല്‍ സ്ത്രീധന നിരോധനത്തെയും ചിലര്‍ എതിര്‍ത്തിരുന്നു. എന്നിട്ടും പാര്‍ലമെന്റ് നിയമം പാസാക്കി. സതി നിരോധിക്കുമ്പോഴും സമാന സാഹചര്യം നിലവിലുണ്ടായിരുന്നുവെന്നും സ്മൃതി പറഞ്ഞു.

മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്‍ ഭരണഘടന വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്നതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ്, മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ അവകാശ നിയമം വോട്ടിനിട്ടു പാസാക്കിയത്. വോട്ടെടുപ്പില്‍ 238 പേര്‍ ബില്ലിനെ അനുകൂലിച്ചും 12 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

Top