ഇംഗ്ലണ്ട് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സ്മൃതി മന്ദാന

smriti

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ലീഗായ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിലെ വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്‌ട്രോമാണ് സ്മൃതിയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമാകും അടുത്ത സീസണില്‍ മന്ദാന പാഡണിയുക.

40 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 826 റണ്‍സാണ് സ്മൃതി അടിച്ചുകൂട്ടിയിരിക്കുന്നത്. 76 റണ്‍സാണ് സ്മൃതിയുടെ മികച്ച സ്‌കോര്‍. ഏകദിനത്തില്‍ 1464 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കുന്നത് കരിയറില്‍ വഴിത്തിരിവാകുമെന്ന് മന്ദാന പറഞ്ഞു.

Top