ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം

ക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹമത്സരത്തിനിടെ പന്ത് ഹെല്‍മറ്റിലിടിച്ച് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം. താരത്തിന് കണ്‍കഷനോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് വൈദ്യ സംഘം അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷബ്‌നിം ഇസ്മയിലിന്റെ ബൗണ്‍സര്‍ ഹെല്‍മറ്റിലിടിച്ചാണ് സ്മൃതി ഗ്രൗണ്ട് വിട്ടത്.

23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ഷബ്‌നിം ഇസ്മയിലിന്റെ ബൗണ്‍സര്‍ സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. സ്മൃതിയ്ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് താരം റിട്ടയര്‍ഡ് ഹര്‍ട്ട് ആയതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Top