പാസില്ലാതെ ചെക്ക് പോസ്റ്റ് വഴി ആളുകളെ കടത്തുന്നു; മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ വഴി പാസില്ലാതെ ആള്‍ക്കാരെ കടത്തിവിടുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. ഉദ്യോഗസ്ഥര്‍ പണം വാങ്ങി പാസില്ലാത്തവരെ കടിത്തിവിടുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പന്ത്രണ്ട് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും 16 അന്തര്‍ ജില്ലാ ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്. കോട്ടയം ജില്ലയിലെ കിടങ്ങറ, പത്തനംതിട്ടയിലെ കടമ്പനാട് എന്നീ ചെക്ക്‌പോസ്റ്റുകളില്‍ യാതൊരു പരിശോധനയുമില്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കും.

Top