ആലപ്പുഴ: വെള്ളാപ്പിള്ളി നടേശന്‍ വീണ്ടും എസ് എന്‍ ട്രസ്റ്റ് സെക്രട്ടറി. എതിരില്ലാതെയാണ് വെള്ളാപ്പള്ളി നടേശന്റെ പാനല്‍തെരഞ്ഞെടുക്കപ്പെട്ടത്. ചേര്‍ത്തലയില്‍ എസ് എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
ഡോ.എം.എന്‍.സോമന്‍ ചെയര്‍മാനും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവന്‍ ട്രഷററുമാണ്.
വിവിധ കേസുകള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി വെള്ളാപ്പള്ളിക്ക് അനുകൂലമായാരുന്നു.