സ്‌നാപ്ചാറ്റിന്റെ പേയ്‌മെന്റ് സംവിധാനമായ സ്‌നാപ്കാഷ് ആഗസ്റ്റ് 30ന് നിലയ്ക്കും

snapcash

സ്‌നാപ്ചാറ്റിന്റെ പേയ്‌മെന്റ് സംവിധാനമായ സ്‌നാപ്കാഷ് സര്‍വീസ് ആഗസ്റ്റ് 30 ന് അവസാനിക്കും. 2014ല്‍ സ്‌ക്വയര്‍ എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് സ്‌നാപ്ചാറ്റ് ആരംഭിച്ചത്. എന്നാല്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതിന്റെ കാരണമെന്തെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

‘2018 ആഗസ്റ്റ് 30ഓടു കൂടി സ്‌നാപ്കാഷ് സംവിധാനം നിര്‍ത്തലാക്കുകയാണ്. സ്‌ക്വയര്‍ എന്ന കമ്പനിയുമായി ആദ്യമായി പങ്കാളിത്തത്തിലേര്‍പ്പെട്ട സര്‍വീസാണ് സ്‌നാപ്കാഷ്. കഴിഞ്ഞ നാല് വര്‍ഷമായി സ്‌നാപ്കാഷ് സര്‍വീസ് ഉപയോഗിച്ച് എല്ലാ ഉപയോക്താക്കള്‍ക്കും സ്‌ക്വയര്‍ കമ്പനിക്കും നന്ദി അറിയിക്കുന്നതായി സ്‌നാപ്ചാറ്റ് വക്താവ് പറഞ്ഞു’.

Top