snapchat CEO ivan spigalinr’s controversy talk : india reactiong in application page

ന്യൂഡല്‍ഹി:സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ആപ്ലിക്കേഷന്‍ പേജില്‍ പ്രതികരിച്ച് ഇന്ത്യക്കാര്‍.

സ്‌നാപ്ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യയും സ്‌പെയിനും പോലുള്ള ദരിദ്ര രാജ്യങ്ങളിലെ സേവനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ഇവാന്‍ പറഞ്ഞത്.

പരാമര്‍ശം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്ലേ സ്‌റ്റോറിലെ സ്‌നാപ്ചാറ്റിന്റെ പേജില്‍ ഇന്ത്യക്കാര്‍ കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ്. ട്വിറ്ററില്‍ സ്‌നാപ്ചാറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് #BoycottSnapchat എന്ന ഹാഷ്ടാഗും വ്യാപക പ്രചാരം നേടി.

Top