സ്‌നാപ് ചാറ്റില്‍ ഇനി മുതല്‍ നാല് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ കൂടി…

സ്‌നാപ് ചാറ്റില്‍ ഇനി മുതല്‍ നാല് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ കൂടി ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നി ഭാഷകളാണ് സ്നാപ്ചാറ്റ് ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഇത്‌ ലഭ്യാമാകു. ഗൂഗിളിന്റെ പ്ലേ-സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിളിന്റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അപ്ലിക്കേഷന്‍ പേജിലെ അപ്‌ഡേറ്റ് ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഈ പുതിയ സേവനം ഉപയോഗിക്കാം.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രാദേശികമായ ഉള്ളടക്കം നല്‍കാന്‍ ആവിഷ്‌കരിച്ച ‘ഡിസ്‌കവര്‍ ഇന്‍ ഇന്ത്യ’ എന്ന പദ്ധതി പ്രകാരമാണ് സ്‌നാപ്ചാറ്റിലെ പുതിയ അപ്‌ഡേറ്റ്.

വി ആര്‍ സോഷ്യല്‍ ആന്‍ഡ് ഹൂട്‌സുട്ടിന്റെ റിപ്പോര്‍ട്ടില്‍ സ്‌നാപ്ചാറ്റിനെ ഇന്ത്യയിലെ പത്താമത്തെ ഏറ്റവും സജീവ സോഷ്യല്‍ മീഡിയ ശൃംഖലയായി തിരഞ്ഞെടുത്തിരുന്നു. സ്നാപ്ചാറ്റിന് 2019 ജനവരി വരെ ഇന്ത്യയില്‍ 11.15 മില്ല്യന്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ്‌ അനലിറ്റിക്‌സ് പ്ലാറ്റഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ട്.

Top