സൗദി: സൗദി അറേബ്യയില്‍ അല്‍ ജസീറ ചാനലിന് സോഷ്യല്‍ മീഡിയ കമ്പനിയായ സ്നാപ് ചാറ്റ് വിലക്ക് ഏര്‍പ്പെടുത്തി.
അല്‍ ജസീറ ഡിസ്കവര് പബ്ലീഷര്‍ ചാനല്‍ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നു എന്ന് സൗദി സർക്കാർ ആരോപിച്ചിരുന്നു.
സ്നാപ് ചാറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന സൗദി സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി.
തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളെ അംഗീകരിക്കാന്‍ പ്രയത്നിക്കുന്നുണ്ടെന്ന് സ്നാപ് ചാറ്റ് വക്താവ് പ്രസ്താവനക്കുറിപ്പില്‍ പറഞ്ഞു. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് അല്‍ ജസീറ.
ഖത്തറിനു നേരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ അവര്‍ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതും അല്‍ ജസീറ ചാനലിനെ നിരോധിക്കണം എന്നതായിരുന്നു.