കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സിബിഐയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എം ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി.