തിരുവനന്തപുരം: തങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍സി ലാവ്‌ലിന്‍ ഹൈക്കോടതിയെ സമീപിച്ചു. ലാവ്‌ലിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.എം ഷാജഹാനും ലാവ്‌ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹെക്കോടതിയെ സമീപിച്ചിരുന്നു.