കട്ടപ്പന: ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.
ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചതിനെത്തുടര്‍ന്ന് പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനു നേരേ അക്രമം നടത്തുകയും ക്ഷേത്രത്തിനുനേരേ കല്ലെറിയുകയും ചെയ്തെന്നാരോപിച്ചാണ് ഹര്‍ത്താല്‍.