വെള്ളാപ്പള്ളിക്കെതിരെ എസ്എൻഡിപി യോഗം

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ സമര പ്രഖ്യാപനം നടത്തി. സമിതിയുടെ രക്ഷാധികാരി പ്രൊഫ. എം.കെ. സാനു സമര പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ആദ്യഘട്ടമായാണ് എസ്എൻഡിപി യോഗം വിമോചന സമര സമിതി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി യോഗം തകർച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തെന്നും സമിതി ആരോപിച്ചു. വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലനാണ് സമര പ്രഖ്യാപനം നടത്തിയത്.

Top