തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാര്‍ രംഗത്ത്. വനിതാ മതില്‍ പൊളിഞ്ഞന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പുന്നല പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിയോഗികള്‍ക്ക് കരുത്ത് പകര്‍ന്നെന്നും ഇക്കാര്യത്തല്‍ അദ്ദേഹം ജാഗ്രത പാലിക്കേണ്ടിയിരുന്നന്നും പുന്നല വിമര്‍ശനമുയര്‍ത്തി.
ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് ബിജെപിയാണെന്നും അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും ശബരിമല പ്രശ്‌നത്തില്‍ ബിജെപി ഉണ്ടാക്കിയ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് തുടരാനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ശബരിമല വിഷയം ലോക്‌സ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണമാകുമെന്നും ഇത് ഉപയോഗിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമായിരുന്നെന്നും എന്നാല്‍, വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകള്‍ കയറിയതോടെ മതില്‍ പൊളിഞ്ഞ് പോയെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.