തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പളളി ആരോപിച്ചു.
തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തെന്നും സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായെന്നും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമൈന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. മാത്രമല്ല തുഷാര്‍ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണമുയര്‍ത്തിയിരുന്നു.